honeyrose

താരങ്ങളുടെ പഴയ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തന്റെ സ്‌കൂൾ കാലഘട്ടത്തിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടി ഹണി റോസ് ഇപ്പോൾ. എന്നെ കണ്ടുപിടിക്കാമോയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

'എന്നെന്നും ഓർമയിൽ സൂക്ഷിക്കുന്ന നിമിഷങ്ങൾ. നിങ്ങൾക്ക് സാധിക്കുമെങ്കിൽ എന്നെ കണ്ടുപിടിക്കൂ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രിയതാരത്തിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് നിമിഷനേരം കൊണ്ടാണ് ആരാധകർ ചിത്രത്തിൽ നിന്ന് താരത്തെ തിരിച്ചറിഞ്ഞത്.

View this post on Instagram

A post shared by Honey Rose (@honeyroseinsta)

അദ്ധ്യാപികയുടെ സമീപത്ത് വലിയ വെള്ളമാല അണിഞ്ഞിരിക്കുന്ന കുട്ടിയാണ് ഹണി റോസ്. ബോയ്‌ക്കട്ടാണ് ഹെയർ സ്‌റ്റൈൽ. രസകരമായ കമന്റുകളും ചിത്രത്തിന് വരുന്നുണ്ട്. ഇതുവരെ അറുപതിനായിരത്തിലധികം ലൈക്കുകളും വന്നിട്ടുണ്ട്.