navya-nair

സിനിമയ്ക്ക് പുറമേ ഹോട്ടൽ രംഗത്തും, വസ്ത്ര വ്യാപാര രംഗത്തുമൊക്കെ തിളങ്ങി നിൽക്കുന്ന താരങ്ങൾ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലേക്കിതാ ഒരാൾ കൂടി. മലയാളികളുടെ പ്രിയതാരം നവ്യാ നായരും സംരംഭകയാകുകയാണ്.


ഒരിക്കൽ ധരിച്ചതോ അല്ലെങ്കിൽ വാങ്ങിയിട്ടും ഉടുക്കാതെ പോയ സാരികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് താരം. താൻ ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കാൻ പോകുകയാണെന്ന് കുറച്ച് ദിവസം മുമ്പേ തന്നെ താരം അറിയിച്ചിരുന്നു. ഇപ്പോഴാണ് സംരംഭം ആരംഭിച്ചതെന്ന് മാത്രം.

View this post on Instagram

A post shared by Pre-Loved By Navya Nair (@prelovedbynavyanair)

പ്രീ ലവ്ഡ് ബൈ നവ്യാ നായർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് വിൽപ്പന. നിലവിൽ രണ്ട് കാഞ്ചീപുരം സാരികളടക്കം ആറ് സാരികളാണ് നടി വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. ചിലതിനൊപ്പം ബ്ലൗസും ഉണ്ട്. ഇതിന്റെ വിലയും അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.

ലിനൻ സാരികൾക്ക് 2500 രൂപയും കാഞ്ചീപുരം സാരികൾക്ക് 4600 രൂപ വരെയും ബനാറസ് സാരികൾക്ക് 4500 രൂപ തൊട്ടുമാണ് വില. ഷിപ്പിംഗ് ചാർജും നൽകണം. ആദ്യം സാരി വാങ്ങാൻ എത്തുന്നവർക്ക് ചില പരിഗണനകളും ഉണ്ടാകുമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.