coconut

അടുക്കളയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലവിലുണ്ട്. കടുക് നിലത്തുവീണാൽ കുടുംബ കലഹമുണ്ടാകുമെന്നും ആർത്തവ കാലത്ത് കറിവേപ്പില തൊടരുതെന്നൊക്കെ പഴമക്കാർ വിശ്വസിച്ചിരുന്നു. അതുപോലെ തേങ്ങയുടയ്‌ക്കലുമായി ബന്ധപ്പെട്ടും ചില വിശ്വാസങ്ങൾ നിലവിലുണ്ട്.

വീട്ടുജോലി ലിംഗ ഭേദമന്യേ എല്ലാവരും ചെയ്യേണ്ട കാര്യമാണ്. പല വീടുകളിലും അത് സ്ത്രീകൾ മാത്രമാണ് ചെയ്യുന്നത്. അതിനാൽത്തന്നെ തേങ്ങയുടയ്‌ക്കലും അവർ തന്നെയായിരിക്കും ചെയ്യുക. എന്നാൽ ഗർഭിണികൾ ഒരിക്കലും തേങ്ങയുടയ്‌ക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്.


തേങ്ങയ്ക്ക് ജീവനുണ്ട് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. തേങ്ങയുടയ്‌ക്കുമ്പോൾ ഇത് ഒരു ജീവനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും ഗർ‌ഭിണികൾ അങ്ങനെ ചെയ്യരുതെന്നുമാണ് വിശ്വാസം. എന്നാൽ ഗർഭിണികൾ മാത്രമല്ല ഒരു സ്ത്രീയും തേങ്ങയുടയ്‌ക്കരുതെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. വീടിന്റെ ലക്ഷ്മിയായിട്ടാണ് സ്ത്രീയെ കരുതുന്നത്. അതിനാൽത്തന്നെ നശിപ്പിക്കലും പൊട്ടിക്കലുമൊന്നും അവർ ചെയ്യരുതെന്ന് പറയുന്നു.