തിരുവനന്തപുരം:അങ്കണവാടി സ്റ്റാഫ് പെൻഷണേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിൽ ധർണ നടത്തി.വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകുല്യങ്ങളും ഉടൻ നൽകുക,പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.സി.എക്സ്.ത്രേസ്യ,അന്നമ്മ ജോർജ്,ശോശാമ്മ കോശി,പി.എം രാജമ്മ,ഷാലി തോമസ്,ബിൻസി ജോസഫ്,മിനിമാത്യു എന്നിവർ പങ്കെടുത്തു.