sukhbir-singh-sandhu

ന്യൂഡൽഹി: സുഖ്ബീർ സിംഗ് സന്ധുവിനെയും ഗ്യാനേഷ് കുമാറിനെയും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.

ലോക്സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവും സമിതി അംഗവുമായ അധീർ രഞ്ജൻ ചൗധരി ഇക്കാര്യത്തിൽ വിയോജിപ്പ് അറിയിച്ചു. ചുരുക്കപ്പട്ടികയിലുണ്ടായിരുന്നവരുടെ പേരുകൾ തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് നിയമമന്ത്രിയ്ക്ക് കത്തയച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സമിതി അംഗമായിരുന്നു.


ഗ്യാനേഷ് കുമാർ കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനും, സുഖ്ബീർ സിംഗ് സന്ധു പഞ്ചാബ് കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമാണ്. തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ അടുത്തിടെ രാജിവച്ചിരുന്നു. മറ്റൊരു കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ അടുത്തിടെ വിരമിച്ചിരുന്നു. ആ ഒഴിവുകളിലേക്കാണ് ഇപ്പോൾ അംഗങ്ങളെ തിരഞ്ഞെടുത്തത്.