train

യാത്രകൾ ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല, പ്രത്യേകിച്ച് വേനൽസമയങ്ങളിൽ തണുപ്പുളള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പോകാൻ ആഗ്രഹിക്കുന്ന നിരവധി സ്ഥലങ്ങൾ ഉളള സംസ്ഥാനമാണ് തമിഴ്നാട്. സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന പല സ്ഥലങ്ങളും തമിഴ്നാട്ടിലുണ്ട്. ഊട്ടിയും കൂനൂരുമെല്ലാം പലർക്കും പ്രിയപ്പെട്ടതാണ്.

ഈ സ്ഥലങ്ങളിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ അവസരമാണ് ദക്ഷിണ റെയിൽവേ ഒരുക്കിയിരിക്കുന്നത്. മേട്ടുപാളയം, ഊട്ടി, കൂനൂർ, ഊട്ടി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള സ്‌പെഷ്യൽ ട്രെയിനിന്റെ സർവ്വീസാണ് ഉടൻ ആരംഭിക്കുന്നത്. വളരെ മിതമായ നിരക്കിൽ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുളള അവസരമാണ് ഇപ്പോഴുളളത്. ഈ മാസം 29 മുതൽ ജൂലായ് ഒന്ന് വരെയാണ് ട്രെയിൻ സർവ്വീസ് നടത്തുക. ദക്ഷിണ റെയിൽവേയുടെ സേലം ഡിവിഷനിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുക. 206 പാലങ്ങൾക്കും 16 ഗുഹകൾക്കുമിടയിലൂടെയുളള സ്‌പെഷ്യൽ ട്രെയിൻ കടന്നുപോകുന്നത്. ഇത് വിനോദ സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഒരുക്കുമെന്നാണ് അധികൃതരുടെ അഭിപ്രായം.

വെളളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലാണ് ട്രെയിൻ സർവ്വീസ് നടത്തുക. വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്കും ശനി, ഞായർ ദിവസങ്ങളിൽ ഊട്ടിയിൽ നിന്ന് മേട്ടുപാളയത്തിലേക്കുമാണ് സർവ്വീസ് ഒരുക്കിയിരിക്കുന്നത്,