ss

ആഗോള തലത്തിൽ 176 കോടി നേടി മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളിൽ ഒന്നാം സ്ഥാനത്ത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 ന്റെ റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് തിരുത്തിയത്. ആഗോള ബോക്സ്ഓഫിസിൽ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയിരിക്കുന്നത്. പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവിൽ മികച്ച കളക്ഷൻ നേടിയ സിനിമകൾ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് മഞ്ഞുമ്മൽ ബോയ്സിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.