
ബംഗളൂരു: ബംഗളൂരു ജുവലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവയ്പ്. ഉടമയ്ക്കും ജീവനക്കാരനും പരിക്കേറ്റു.
ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് കവർച്ചയ്ക്ക് ശ്രമിച്ചത്. തടയാനെത്തിയവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. നഗരത്തിലെ കൊടിഗെഹള്ളി എന്ന സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമികൾ മുഖം മറച്ചിരുന്നു. മൂന്ന് റൗണ്ട് വെടിയുതിർത്ത ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. പൊലീസ്
പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. ജുവലറിയിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.