ust

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച സുസ്ഥിരതാ ഉച്ചകോടിയിൽ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി രണ്ട് സുപ്രധാന പുരസ്‌കാരങ്ങൾക്ക് അർഹമായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസത്തിനുള്ള കെ.എം.എ. സി.എസ്.ആർ അവാർഡ് 2024, കെ.എം.എ.ഇ.എസ്.ജി അവാർഡ് എന്നിവയാണ് സമ്മാനിച്ചത്.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ), വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹികം, ഭരണ മേഖലകൾ എന്നിവയുടെ മികവിനെ ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളോടുള്ള യു.എസ്.ടിയുടെ പ്രതിബദ്ധത പരി​ഗണി​ച്ചാണ് പുരസ്കാരം.

വിദ്യാഭ്യാസത്തിനുള്ള അവാർഡ് യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, തിരുവനന്തപുരം കേന്ദ്രത്തിലെ സി.എസ്.ആർ അംബാസഡർ സോഫി ജാനറ്റ്, യു.എസ്. ടി കൊച്ചി കേന്ദ്രത്തിലെ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ എന്നിവർ ഏറ്റുവാങ്ങി.

വിദ്യാഭ്യാസം, പരിസ്ഥിതി, സമൂഹം എന്നീ മേഖലകളിൽ പരിവർത്തനം അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.