umar-p-v-

കോഴിക്കോട്: മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന ജീവനക്കാർക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ വാർത്തകൾ ഇന്ത്യയിലെ പല ഭാഗത്തുനിന്നും വന്നിട്ടുണ്ട്. ഇപ്പോഴിതാ കോഴിക്കോടുള്ള ഒരു കമ്പനിയാണ് ജീവനക്കാർക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങൾ നൽകി വാർത്തകളിൽ ഇടംനേടുന്നത്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപ് ഇൻഡക്‌സ് ആണ് ഇത്തരത്തിൽ ശ്രദ്ധനേടുന്നത്. കമ്പനിയുടെ ജനറൽ മാനേജർക്കും മികച്ച പ്രകടനം കാഴ്‌ചവച്ച മറ്റ് ജീവനക്കാർക്കുമാണ് ക്യാപ് ഇൻഡക്‌സ് സർപ്രൈസ് സമ്മാനം നൽകിയത്. ജനറൽ മാനേജറായ ഉമർ പി വിക്ക് കമ്പനി നൽകിയത് ജർമൻ ആഡംബര കാർ ബ്രാൻഡായ ഔഡിയുടെ ക്യു3 മോഡൽ എസ് യു വിയാണ്. പെട്രോൾ ഓട്ടോമാറ്റിക് മോഡലാണിത്. ഈ ചെറു എസ് യു വിയുടെ എക്‌സ് ഷോറൂം വില ഏകദേശം 43.80 ലക്ഷം രൂപ മുതൽ 54.21 ലക്ഷം രൂപവരെയാണ്. 190 പി എസ് പവറും 320 എൻ എം ടോർക്കും നൽകുന്ന കാറിന് 2.0 ലിറ്റർ ടി എഫ് എസ് ഐ പെട്രോൾ എ‌ഞ്ചിനാണ് ഉള്ളത്.

View this post on Instagram

A post shared by Cap-index (@cap_index)

ജനറൽ മാനേജർക്ക് പുറമെ മികച്ച പ്രകടനം കാഴ്‌ചവച്ച അസിസ്റ്റന്റ് ജനറൽ മാനേജർമാരിൽ ഒരാൾക്ക് ഹ്യുണ്ടായിയുടെ റെവന്യു എസ് യു വി, മറ്റ് മൂന്ന് ജീവനക്കാർക്ക് ഓലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എന്നിവയും കമ്പനി സമ്മാനിച്ചു.