
തിരുവനന്തപുരം: ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യമുക്ത നവകേരളത്തിന്റെ വക്താക്കളാണെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെ.എസ്.ഡബ്ല്യു.എം.പി) പ്രോജക്ട് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു.സംസ്ഥാനത്തെ 93നഗരസഭകളിൽ സംഘടിപ്പിച്ച ഹരിതകർമ്മ സേനയുടെ ത്രിദിന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.116 ബാച്ചുകളിലായി 7500 ഹരിതകർമ്മ സേനാംഗങ്ങളാണ് പരിശീലനം പൂർത്തിയാക്കിയത്.
കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കെ.എസ്.ഡബ്ല്യു.എം.പി സോഷ്യൽ എക്‌സ്‌പേർട്ട് വൈശാഖ്.എം.ചാക്കോ,കപ്പാസിറ്റി ബിൽഡിംഗ് എക്‌സ്‌പേർട്ട് സുനിൽകുമാർ,ഡെപ്യൂട്ടി ജില്ലാ കോഓർഡിനേറ്റർ അതുൽ സുന്ദർ,ക്ലീൻ സിറ്റി മാനേജർ ബി.ബിജു,സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എൻജിനിയർ കാർത്തിക.എം.ജെ,കില ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.