
ബെംഗളൂരു: ഉസ്ബെക്കിസ്ഥാൻ യുവതിയെ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെറീൻ (37) എന്ന യുവതിയാണ് മരിച്ചത്. ശ്വാസം മുട്ടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചിനാണ് യുവതി ബംഗളൂരുവിൽ എത്തിയത്.
ശേഷാദ്രിപുരം ഏരിയയിലെ ഹോട്ടലിലാണ് യുവതി താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിയിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ വാതിലിൽ തട്ടി. മറുപടി ലഭിക്കാത്തതിനെത്തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നു.