നടൻ ദിലീപ് ഉദ്ഘാടനം നിർവഹിച്ചു
കൊച്ചി: സംഗീത നിശയടക്കം വിപുലയായ പരിപാടികളുമായി ലുലുവിന്റെ പതിനൊന്നാം വാർഷികാഘോഷം. ഇടപ്പള്ളി ലുലു മാളിലെ സെൻട്രൽ ഏട്രിയത്തിൽ ഒരുക്കിയ ചടങ്ങുകൾ നടൻ ദിലീപ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജോബ് കുര്യന്റെയും സംഘത്തിന്റെയും ബാൻഡ് പ്രകടനത്തോടെ പരിപാടികൾക്ക് തുടക്കമായി. മനോജ് കെ ജയൻ ,മേജർ രവി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
രാജ്യത്തെ ഏറ്റവും കൂടുതൽ നേട്ടങ്ങളും വ്യാപാര സാന്ദ്രതയും കൈവരിച്ച മാൾ, 250ലധികം ദേശീയഅന്തർദേശീയ ബ്രാൻഡഡ് സ്റ്റോറുകൾ, 200ഓളം ബ്രാൻഡുകൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച മാൾ, ഷോപ്പിംഗിനൊപ്പം, ഡൈനിങ്, വിനോദ അനുഭവങ്ങൾ എന്നിങ്ങനെ ലുലു മാളിന്റെ വിശേഷങ്ങൾ ഏറെയാണ്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി മാളിൽ നിന്ന് 5000ത്തിനു മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് 'ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ' പ്രോഗ്രാം വഴി സർപ്രൈസ് സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.
....................................................................
ഫോട്ടോ ക്യാപ്ഷൻ :
1. കൊച്ചി ലുലുമാളിന്റെ 11 ാം വാർഷികാഘോഷങ്ങൾക്ക് നടൻ ദിലീപ് കേക്ക് മുറിച്ച് തുടക്കം കുറിക്കുന്നു. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്,നടൻ മനോജ് കെ ജയൻ, ലുലു ഇന്ത്യ കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, സംവിധായകൻ മേജർ രവി, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ തുടങ്ങിയവർ സമീപം
2.ലുലുവിന്റെ പതിനൊന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ജോബ് കുര്യന്റെയും സംഘത്തിന്റെയും സംഗീത നിശ.