
ന്യൂഡൽഹി: ഡൽഹിയിൽ അമിത വേഗതയിലെത്തിയ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 22കാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 9.30ന് മയൂർ വിഹാറിലായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിലും സമാനമായ അപകടം നടന്നിരുന്നു. ഡൽഹിയിലെ മസ്ജിദ് മോത്ത് പ്രദേശത്ത് അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റിരുന്നു.