തിരുവനന്തപുരം: അതിഥിത്തൊഴിലാളികൾക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ഹെല്പ് ഡെസ്‌ക് ശ്രീകാര്യത്ത് പ്രവർത്തനമാരംഭിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായാണ് ഹെല്പ് ഡെസ്‌ക് ഒരുക്കിയിരിക്കുന്നത്.ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനായി കേരള സർക്കാർ സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതി. വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് അദ്ധ്യക്ഷനായി. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി.ഒലീന വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കോഓർഡിനേറ്റർ കെ.വി.രതീഷ് സ്വാഗതവും അസിസ്റ്റന്റ് കോഓർഡിനേറ്റർ സജിത നന്ദിയും പറഞ്ഞു.കോഓർഡിനേറ്റർ ടി.വി.ശ്രീജൻ,എ.ആർ.ഭദ്രൻ,ഉദയകുമാരി,സുനിൽകുമാർ,അരുൺ കുമാർ എം.എസ്,ജിതിൻ.സി.ആർ,തങ്കമണി എസ്.ആർ,അനു എ.എസ്,കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെ ഓഫീസിനോട് ചേർന്നാണ് ഹെല്പ് ഡെസ്‌ക് പ്രവർത്തിക്കുക.