shreyas-

രഞ്ജിയിൽ കളിച്ചത് ബി.സി.സി.ഐ നിർബന്ധത്തിന് വഴങ്ങി

മുംബയ് : ഇന്ത്യൻ ടീമിലില്ലാത്ത കളിക്കാർ ആഭ്യന്തരക്രിക്കറ്റിൽ കളിച്ചേ പറ്റൂ എന്ന ബി.സി.സി.ഐയുടെ നിർബന്ധത്തിന് വഴങ്ങി രഞ്ജി ട്രോഫി ഫൈനലിൽ മുംബയ്‌ക്ക് വേണ്ടി ഇറങ്ങിയ ശ്രേയസ് അയ്യർ വീണ്ടും പരിക്കിന്റെ പിടിയിലായെന്ന് റിപ്പോർട്ടുകൾ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി (95) റൺസ് നേടിയ അയ്യർ നാലാം ദിവസം നടുവേദന മൂലം ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല.

ദീർഘനാളായി ശ്രേയസിനെ നടുവേദന അലട്ടുന്നുണ്ട്. ഇപ്പോഴത്തെ പരിക്കിനെത്തുടർന്ന് ഐ.പി.എൽ സീസണിന്റെ തുടക്കം നഷ്ടമാകുമെന്നാണ് സൂചന. പുറംവേദന കാരണം ശ്രേയസ് കഴിഞ്ഞവർഷം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നായകനാണ് ശ്രേയസ്.