തിരുവനന്തപുരം:വട്ടിയൂർക്കാവ് വാഴോട്ടുകോണം ശ്രീകടിയക്കോണം ദേവി ക്ഷേത്ര മഹോത്സവവും പ്രതിഷ്ട വാർഷികവും 19 മുതൽ 25 വരെ തീയതികളിൽ നടക്കും.19ന് രാവിലെ 7ന് സുദർശനഹോമം,സുഹൃദഹോമം,മൃത്യുഞ്ജയഹോമം,ഉച്ചക്ക് 12ന് കഞ്ഞിവീഴ്ത്ത് സദ്യ,2.15ന് കൊടിമരം എഴുന്നള്ളിക്കൽ ഘോഷയാത്ര,വൈകിട്ട് 6ന് തൃക്കൊടിയേറ്റ്,രാത്രി 9.45ന് കാപ്പുകെട്ടി കുടിയിരുത്തൽ,20ന് രാത്രി 9ന് ഡാൻസ്,21ന് രാവിലെ 9.30ന് ആയില്യപൂജയും നാഗരൂട്ടും,രാത്രി 7ന് സർപ്പബലി, 9ന് ദേവിയുടെ തൃക്കല്യാണം,തുടർന്ന് പാൽപ്പായസ വിതരണം,22ന് വൈകിട്ട് 4.30ന് ഐശ്വര്യപൂജ, 23ന് ഉച്ചക്ക് 11.30ന് കഞ്ഞിവീഴ്ത്ത് സദ്യ,രാത്രി 8ന് വലിയമുടികുടിയിരുത്ത്, തുടർന്ന് ബലിതൂവൽ,24ന് വൈകിട്ട് 6.30ന് ഭദ്രകാളിസേവയും പടിപൂജയും,രാത്രി 8.30ന് കരോക്കെ ഗാനമേള,25ന് ഉച്ചക്ക് 11.30ന് പൊങ്കാല,രാത്രി 7ന് താലപ്പൊലി ഘോഷയാത്ര, രാത്രി 11.30ന് കൊടിയിറക്ക്, തുടർന്ന് ഗുരുസി, 20 മുതൽ 22 വരെ തീയതികളിൽ ഉച്ചക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും.