almuktadir
അൽ മുക്താദിർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ സംസ്ഥാനതല റംസാൻ റിലീഫ് വിതരണ ഉദ്ഘാടനം അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം നിർവഹിക്കുന്നു.

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് അൽ മുക്താദിർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ എർപ്പെടുത്തിയ സംസ്ഥാനത്ത് ഉടനീളം നടത്തുന്ന റംസാൻ റിലീഫ് പദ്ധതികൾക്ക് തുടക്കമായി​. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് അൽ മുക്താദിർ ജൂവലറി ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം നി​ർവഹി​ച്ചു.

ഇസ്‌ലാം വിഭാവനം ചെയ്ത സാമ്പത്തികക്രമം അനുകരിച്ചാൽ ദാരിദ്ര്യം നിർമ്മാർജനം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സക്കാത്ത്' പാവപ്പെട്ടവരുടെ അവകാശമാണെന്നും അത് സമ്പത്തുള്ളവർ ഔദാര്യമായി അവർക്ക് നൽകേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. റംസാന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഒരു മാസക്കാലം നിർദ്ധനർക്ക് ക്ഷേമപദ്ധതികളും ഫൗണ്ടേഷൻ നടപ്പിലാക്കും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് സേഠ് അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ റംസാൻ സന്ദേശ പ്രഭാഷണം നടത്തി. സ്വാലിഹ് മൗലവി, എം. നൗഫൽ തുടങ്ങിയവർ സംസാരി​ച്ചു.