paytm
പേടിഎമ്മിന്റെ തേഡ് പാർട്ടി​ ആപ്പിന് അനുമതി

കൊച്ചി: യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിലൂടെ(യു.പി.ഐ) ഇടപാടുകൾ നടത്തുന്നതിന് പേടിഎമ്മിന്റെ തേഡ് പാർട്ടി ആപ്പിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ( എൻ.പി.സി.എൽ) ലൈസൻസ് അനുവദിച്ചു. ഇതോടെ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ പ്രവർത്തനം ഇന്ന് അവസാനിച്ചാലും പേടിഎം ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് കഴിയും. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കാത്തതിനാൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും മറ്റ് സേവനങ്ങൾ നൽകുന്നതിനും റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു.

പേടിഎം ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ പേയ്മെന്റ് സിസ്റ്റം പ്രൊവൈഡറായി ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവ പ്രവർത്തിക്കും.