കൊച്ചി: ഭീമ ജുവലേഴ്സിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ഉപയോഗപ്പെടുത്തി എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ആരംഭിച്ച കാർഡിയോ തൊറാസിക് ആൻഡ് സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. രണ്ട് കോടി രൂപയുടെ ചെക്ക് ഭീമ ജുവലേഴ്സ് ചെയർമാൻ ബിന്ദു മാധവ് ആശുപത്രി ഭരണസമിതിക്ക് കൈമാറി. ആശുപത്രി പ്രസിഡന്റ് എം.ഒ. ജോൺ, ടി.ജെ. വിനോദ് എം.എൽ.എ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോക്ടർ എം.എം. ഹനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സി.എസ്.അർ ഫണ്ടിൽ ഉൾപ്പെടുത്തി സംഭാവന ചെയ്തിട്ടുള്ള വെന്റിലേറ്ററുകൾ, മെഡിക്കൽ, സർജിക്കൽ ആവശ്യങ്ങൾക്കുള്ള പോർട്ടബിൾ അൾട്രാസൗണ്ട് സ്‌കാനറുകൾ, ബ്രോങ്കോസ്‌കോപ്പുകൾ, ഡിഫിബ്രിലേറ്ററുകൾ , ആംബുലൻസ് എന്നിവ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് ബിന്ദു മാധവ് പറഞ്ഞു. സി.എസ്.ആർ പ്ലാറ്റ്‌ഫോമിലൂടെ സമൂഹത്തിന് കൂടുതൽ തുക തിരികെ നൽകാൻ പദ്ധതികളുണ്ടെന്ന് ഭീമ ഡയറക്ടറായ സരോജിനി ബിന്ദു മാധവ്, മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് എന്നിവർ പറഞ്ഞു.