ldf

കൊൽക്കത്ത: കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ നീളവെ പശ്ചിമ ബംഗാളിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി കൊൽക്കത്ത സൗത്ത്, ഹൂഗ്ളി, ബിഷ്‌ണുപൂർ, അസൻസോൾ തുടങ്ങിയ 16 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


13 സീറ്റുകളിൽ സി.പി.എമ്മും മൂന്ന് സീറ്റുകളിൽ ആർ.എസ്.പി, ഫോർവേഡ് ബ്ളോക്ക്, സി.പി.ഐ കക്ഷികളും മത്സരിക്കും.

14 പേരും പുതുമുഖങ്ങളാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് അറിയിച്ചു.

സി.പി.എം പട്ടികയിൽ സൈറ ഷാ ഹലീം(കൊൽക്കത്ത സൗത്ത്), സുജൻ ചക്രവർത്തി(ഡംഡം), സൃജൻ ഭട്ടാചാര്യ(ജാദവ്പൂർ), ദിപ്‌സിത ധർ( സെറാംപൂർ), സയൻ ബാനർജി(താംലുവിൽ) തുടങ്ങിയവർ ഇടം നേടി.

കോൺഗ്രുമായി സീറ്റ് ധാരണയ്ക്ക് തയ്യാർ
ബംഗാളിൽ കോൺഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് സി.പി.എം പൊളിറ്റ് അംഗം ബിമൻ ബോസ്. ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. സി.പി.എം സീറ്റ് ധാരണക്ക് എതിരല്ലെന്നും ബിമൻ ബോസ് വ്യക്തമാക്കി. ബംഗാൾ കോൺഗ്രസ് ഘടകം എ.ഐ.സി.സി നേതൃത്വുമായി ചർച്ച നടത്തിയെങ്കിലും അന്തിമ അറിയിച്ചിട്ടില്ല. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും ബിമൻ ബോസ് വ്യക്തമാക്കി.

ആന്ധ്രയിൽ രണ്ടാം ഘട്ട പട്ടിക

ബി.ജെ.പിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടി(ടി.ഡി.പി) 34 പേരുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പൊതുജനാഭിപ്രായത്തിന് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കിയതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.