sudhamoorthi

ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയുമായ സുധ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രത്യേക ക്ഷണിതാവെന്ന നിലയിൽ ഭർത്താവ് നാരായണ മൂർത്തിയും ചടങ്ങിൽ പങ്കെടുത്തു. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു 73 കാരിയായ സുധാ മൂർത്തിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.