gulf

ദുബായ്: ദുബായ്‌യില്‍ കഴിഞ്ഞവര്‍ഷം മാത്രം പതിനയ്യായിരത്തിലേറെ ഇന്ത്യന്‍കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ദുബായ് ചേംബര്‍ ഓഫ് കോമേഴ്‌സ്. ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ 38% വളര്‍ച്ച രേഖപ്പെടുത്തിയെന്നും ചേംബറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ നിരവധി ഇന്ത്യക്കാര്‍ക്ക് വരും വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ്‌യില്‍ യു.എ.ഇ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചത് ഇന്ത്യക്കാരാണ്. കഴിഞ്ഞവര്‍ഷം ദുബായ് ചേംബര്‍ ഓഫ് കോമേഴ്‌സില്‍ രജിസ്റ്റ്ര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 15,481 ആണ്.

പാകിസ്ത്ഥാനി നിക്ഷേപകരാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് പിന്നിലുള്ളത്. 8,036 പാക് കമ്പനികള്‍ കഴിഞ്ഞവര്‍ഷം ദുബായ്‌യിലെത്തി. ഈജിപ്താണ് മൂന്നാം സ്ഥാനത്ത്. 4,837 പുതിയ ഈജിപ്ഷ്യന്‍ സ്ഥാപനങ്ങള്‍ കഴിഞ്ഞവര്‍ഷം ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്തു.

സിറിയ, യു.കെ., ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഈജിപ്തിന് പിന്നിലായി അടുത്ത സ്ഥാനങ്ങളിലുള്ളത്. ദുബായ് ചേംബേഴ്സിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്തയാണ് കണക്കുകള്‍ പങ്കുവെച്ചത്.