mamata-banerjee

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നെറ്റിയിൽ ഗുരുതര പരിക്ക്. വീട്ടിൽ കാലുതെന്നിവീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നിലവിൽ കൊൽക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയിൽ ചികിത്സയിലാണ്. തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് ഇക്കാര്യം അറിയിച്ചത്. മമതയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. മമതയുടെ നെറ്റിയിൽ മുറിവേറ്റതായും രക്തം ഒഴുകുന്നതായും ചിത്രത്തിൽ കാണാം.