d

ന്യൂഡൽഹി : സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ നൽകിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്. രണ്ട് ഭാഗങ്ങളായാണ് വിവരങ്ങൾ നൽകിയിട്ടുള്ളത്. ഒന്നാംഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടെയും രണ്ടാംഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങളാണുള്ളത്.

ഐ.ടി.സി. എയർടെൽ,​ സൺഫാർമ,​ ഇൻഡിഗോ,​ എം.ആർ.എഫ്,​ വേദാന്ത,​ മുത്തൂറ്റ് പിനാൻസ്,​ ഡി.എൽ.എഫ്,​ അംബുജ സിമന്റ്സ്,​ നവയുഗ തുടങ്ങിയ കമ്പനികൾ പട്ടികയിലുണ്ട്. അതേസമയം അദാനി,​ റിലയൻസ് തുടങ്ങിയ കമ്പനികളുടെ പേരുകൾ പട്ടികയിലില്ല. വാക്സിൻ കമ്പനിയായ ഭാരത് ബയോടെക്,​ നിരവധി ഖനി കമ്പനികൾ തുടങ്ങിയവയും ഇലക്ടറൽ ബോണ്ടിലൂടെ കോടികൾ സംഭാവന നൽകി. സാന്റിയോഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് 200 കോടിയിലധികം രൂപ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകി.

ആയിരം കോടിയിലധികം രൂപയുടെ ബോണ്ടുകൾ സാന്റിയാഗോ മാർട്ടിന്റെ കമ്പനികൾ വാങ്ങിക്കൂട്ടി,​ ഡോ. റെഡ്ഡീസ്,​ മേഘ എൻജിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും 980 കോടി വാങ്ങി. സാന്റിയാഗോ മാർട്ടിന്റെ കമ്പനിക്കെതിരെ നേരത്തെ ഇ.ഡി നടപടിയുണ്ടായിരുന്നു. മേഘ എൻജിനീയറിംഗിനെതിരെയും ആദായനികുതി വകുപ്പും നടപടിയുണ്ടായിരുന്നു,​ ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ സാന്റിയാഗോ മാർട്ടിന്റെ കമ്പനിയാണ് മുന്നിൽ.