petrol

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡിസല്‍ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിന് രാജ്യത്ത് പാചകവാതക വില സിലണ്ടറിന് നൂറ് രൂപയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പെട്രോള്‍, ഡീസല്‍ വിലക്കുറവിന്റെ കാര്യം ഔദ്യോഗിക എക്‌സ് പേജ് വഴി അറിയിച്ചത്. രാജ്യത്തെ ജനങ്ങളാണ് തന്റെ കുടുംബമെന്നും അവരുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി തന്റെ തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സമീപഭാവിയില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്ന് പെട്രോളിയം മന്ത്രി ജനുവരിയില്‍ പറഞ്ഞിരുന്നു. വില കുറയ്ക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും അത് വെറും മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.


??????? ?? ????? ?? ??? ?2 ????? ?? ???? ??? ?? ?????? ???????????? ???? @narendramodi ?? ?? ?? ??? ??? ????? ?? ???? ?? ??????? ???????? ?? ???? ?????? ?? ??? ?? ?????? ???? ???? ?????? ???

????? ?? ???? ??? ????
??????-?????? ??? ????
?????? ?? ?????? ??? ????
??-????... https://t.co/WFqoTFnntd pic.twitter.com/vOh9QcY26C

— Hardeep Singh Puri (???? ?? ??????) (@HardeepSPuri) March 14, 2024

അതേസമയം, മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിന് രാജ്യത്തെ വനിതകള്‍ക്കുള്ള സമ്മാനമെന്ന് പറഞ്ഞ് പ്രധാനമന്ത്രി പാചകവാതക വില 100 രൂപ കുറച്ചിരുന്നു. അപ്പോള്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ വിലയിലും കുറവ് വരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.