തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയുടെ സത്വരവികസനം ലക്ഷ്യമാക്കിയുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന നിവേദനം റീജിയണൽ സ്പോർട്‌സ് ആന്റ് ഗെയിംസ് അസോസിയേഷൻ മന്ത്രി വി.അബ്ദുറഹ്മാന് സമർപ്പിച്ചു.
സ്പോർട്‌സ് ക്ലബുകൾക്ക് ഗ്രാൻ്റ് അനുവദിക്കുക, എല്ലാ സ്‌കൂളുകളിലും ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർമാരെ നിയമിക്കുക, സ്പോർട്ട്സ് പെൻഷൻ പ്രതിമാസം കുറഞ്ഞത് 3000 രൂപയെങ്കിലുമാക്കി വർദ്ധിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. നിവേദക സംഘത്തിൽ ചെയർമാൻ അഡ്വ.ജി.സുഗുണൻ, സെക്രട്ടറി എം.നാസർ, ജോയിന്റ് സെക്രട്ടറി വി.ഷാജി, ട്രഷറർ ഡോ. എസ്.എസ്.ബൈജു, അസോസിയേഷൻ ഭരണസമിതി അംഗം എസ്.സതീഷ്കുമാർ എന്നിവർ ഉണ്ടായിരുന്നു.