
സാരി ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയായി പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മയുടെ പുതിയ ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യദേവി. ഒരു സാരി ഫോട്ടോഷൂട്ടിലൂടെയാണ് ശ്രീലക്ഷ്മി സതീഷിനെ ആർ.ജി.വി ശ്രദ്ധിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ അദ്ദേഹം ശ്രീലക്ഷ്മിയെ കണ്ടെത്തുകയും ചെയ്തു. കൂടാതെ തന്റെ സാരി എന്ന പേരിൽ ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിൽ നായികയുമാക്കി. തന്റെ നായികമാർക്ക് വ്യത്യസ്തമായ പേരുകൾ നൽകുന്ന ആർ.വി.ജി ശ്രീലക്ഷ്മിയെ ആരാധ്യദേവിയാക്കി മാറ്റി. ഐ ആം ആരാധ്യദേവി എന്ന് ശ്രീലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം പേജിന്റെ പേര് മാറ്റുകയും ചെയ്തു.
ഇപ്പോഴിതാ ആരാധ്യദേവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രാഗംഗോപാൽ വർമ്മ. പുത്തൻ മേക്കോവറിൽ ഹോട്ട്‌ലുക്കിലാണ് ശ്രീലക്ഷ്മി സതീഷ് എത്തിയിരിക്കുന്നത്.
ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവം നടത്തിയ ഫോട്ടോഷൂട്ട് സീരീസിലാണ് ശ്രീലക്ഷ്മി സതീഷിനെ പുറംലോകം അറിയുന്നത്. സാരി ചുറ്റിയ ഒരുപറ്റം ചിത്രങ്ങളാണ് അന്ന് ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നത്. മോഡലിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ രാംഗോപാൽ പങ്കുവച്ച കുറിപ്പാണ് ശ്രീലക്ഷ്മി സതീഷിനെ ശ്രദ്ധേയയാക്കിയത്.