
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
ശംഖുംമുഖം ആഭ്യന്തര വിമാനത്താവളം,ഓൾസെയിൻസ്,ചാക്ക,ഈഞ്ചയ്ക്കൽ,പടിഞ്ഞാറേക്കോട്ട,എസ്.പി ഫോർട്ട് ആശുപത്രി,ശ്രീകണ്‌ഠേശ്വരം തകരപ്പറമ്പ് ഫ്ളൈഓവർ,പവർഹൗസ്,ചൂരക്കാട്ടുപാളയം,കിള്ളിപ്പാലം, കരമന, പാപ്പനംകോട്, നേമം, പള്ളിച്ചൽ വരെയുള്ള റോഡിലും ചാക്ക, വെൺപാലവട്ടം, ലുലുമാൾ, കുഴിവിള, തമ്പുരാൻമുക്ക്, മുക്കോലയ്ക്കൽ, ആറ്റിൻകുഴി, കഴക്കൂട്ടം, വെട്ടുറോഡ്, ചന്തവിള വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. മേൽപ്പറഞ്ഞ റോഡുകൾക്ക് ഇരുവശങ്ങളിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഈ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നതും നിരോധിച്ചു.