vipin

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്‌തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിൻ ആണ് ജീവനൊടുക്കിയത്. 27 വയസായിരുന്നു.

20 ദിവസം മുമ്പാണ് വിപിൻ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ പോയത്. ഈ മാസം 12ന് രാത്രിയാണ് സൈനികനെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് വിപിൻ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു.