nita

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഭാര്യ, ഡാൻസർ, ബിസിനസ് വുമൺ ഇങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹയാണ് നിത അംബാനി. അത്യാഡംബര ജീവിതം നയിക്കുന്ന നിത ധരിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

സൗന്ദര്യത്തിലും ആരോഗ്യത്തിലും അതീവ ശ്രദ്ധചെലുത്തുന്നയാൾ കൂടിയാണ് നിത അംബാനി. പ്രായം അറുപത് കഴിഞ്ഞെങ്കിലും ഇപ്പോഴും മുപ്പതിന്റെ യുവത്വം നിലനിർത്താൻ അവർക്ക് സാധിക്കുന്നത് ചിട്ടയായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയുമൊക്കെയാണ്.

നിത എന്നും രാവിലെ ഒരു മണിക്കൂർ നടക്കാൻ പോകുമെന്നാണ് റിപ്പോർട്ടുകൾ. നട്സും, സീഡുകളും പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ച് കൃത്യമായ ഡയറ്റാണ് അവർ പിന്തുടരുന്നത്. ഉച്ചയ്ക്ക് കൂടുതലായി ഇലക്കറികളാണ് ഉപയോഗിക്കുന്നത്. ദിവസവും രണ്ട് ഗ്ലാസോളം ബീറ്റ്റൂട്ട് ജ്യൂസും കുടിക്കാറുണ്ടെന്ന് പറയപ്പെടുന്നു.


മകൻ അനന്ദ് അംബാനിക്ക് പിന്തുണയുമായി 'വെയിറ്റ് ലോസ് ജേർണി' ആരംഭിച്ചതുമുതൽ നിത അംബാനി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാറുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിറ്റാമിൻ സി അടക്കമുള്ള ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ചർമ പ്രശ്നങ്ങൾ അകറ്റുന്നതിനൊപ്പം യുവത്വം നിലനിർത്താനും സഹായിക്കുന്നു.

കറുത്ത പാടുകൾ അകറ്റാനും മുഖം തിളങ്ങാനുമൊക്കെ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ ജലാംശം കൂടുതലാണ്. ചർമം മൃദുവായിരിക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ശരീരത്തെ ശുദ്ധീകരിക്കാനും ഇതിന് സാധിക്കുന്നു.ജഗ്ഗ് ഫുഡിനോട് നിതയ്ക്ക് വലിയ താത്പര്യമില്ല. മധുരം അധികം ഉപയോഗിക്കില്ല. ഈ പ്രായത്തിലും അവർ ദിവസവും നൃത്തം ചെയ്യുന്നു. നന്നായി വെള്ളം കുടിക്കും. അത്താഴത്തിന് മുടങ്ങാതെ വെജിറ്റബിൾ സൂപ്പ് കുടിക്കുന്നു. രാത്രി അമിതമായി ഭക്ഷണം കഴിക്കില്ല.