padmaja-venugopal

പത്തനംതിട്ട: കെ കരുണാകരന്റെ മകളായതിനാൽ കോൺഗ്രസിൽ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്ന് പത്മജാ വേണുഗോപാൽ. ഇലക്ഷൻ കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടുമെന്നും അവർ പറഞ്ഞു. പത്തനംതിട്ടയിലെ ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജാ വേണുഗോപാൽ.


'ഇന്നത്തെ കാലത്തെ ജനങ്ങൾക്ക് പാർട്ടിയൊന്നുമല്ല വലുത്. വികസനമാണ് അവർ നോക്കുന്നത്. ഇന്നത്തെ തലമുറ പഠനത്തിനായി കേരളത്തിൽ നിൽക്കുന്നുണ്ടോ? അവർ നോക്കുന്നത് കാനഡയും മ​റ്റ് വിദേശ രാജ്യങ്ങളുമാണ്. കാരണമെന്താണ്? കേരളത്തിൽ അതിനുളള സൗകര്യമില്ല.അത് ഞാൻ പ്രതീക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നാണ്. മാതാപിതാക്കൾ ഒ​റ്റയ്ക്ക് താമസിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഇന്ന് കേരളത്തിലുണ്ട്. അതൊന്നുമില്ലാത്ത നാടാണ് ഞാൻ സ്വപ്നം കാണുന്നത്. കെ കരുണാകരന്റെ മകളായതിനാൽ കോൺഗ്രസിൽ ഒരു മൂലയിൽ ആയിരുന്നു സ്ഥാനം. ഇലക്ഷൻ കഴിയുന്നതോടെ എഐസിസി ആസ്ഥാനം പൂട്ടും.

കോൺഗ്രസ് നശിച്ചുവെന്നത് ഈ അടുത്തകാലത്താണ് ഞാൻ മനസിലാക്കിയത്.എന്റെ എല്ലാ കഴിവുകളും ഞാൻ ബിജെപിക്ക് വേണ്ടി ഉപയോഗിക്കും.തിരിച്ചുപോകാൻ വന്നതല്ല ഞാൻ.ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് ഞാൻ ഇത്രയും നാൾ കോൺഗ്രസിൽ നിന്നത്. കോൺഗ്രസിന് സ്ത്രീകളോട് പുച്ഛമാണ്'- പത്മജാ വേണുഗോപാൽ പറഞ്ഞു.