
ഫഹദ് ഫാസിൽ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം സിനിമയിലെ 'ഗലാട്ട എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്.വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനംശ്രോതാക്കളെ ഏറെ രസിപ്പിക്കും വിധമാണ് വരികൾ. വേറിട്ട ഈണവും ആലാപനശൈലിയും ഗാനത്തിന്റെ പ്രത്യേകതയാണ്. പാൽ ഡബ്ബയും സുഷിനും ചേർന്ന് ഗാനം ആലപിക്കുന്നു.ഏപ്രിൽ 11 ന് തിയേറ്റുകളിൽ എത്തുന്ന ചിത്രം കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്നു.മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസിമും ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം സമിർ താഹിർ.വിതരണം എ ആൻഡ് എ റിലീസ്.പി.ആർ.ഒ - എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.