
അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ. കൗമുദി മൂവീസിലെ മമ്മി ആന്റ് മി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മീനാക്ഷിയും അമ്മ ജയശ്രീയും.
18-ാം വയസിൽ ജോലി കിട്ടി എയർഹോസ്റ്റസായ മകൾ പിന്നീട് നായിക നായകൻ എന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം പ്രൊഫഷൻ ഉപേക്ഷിച്ചതിൽ ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു എന്നാണ് മീനാക്ഷിയുടെ അമ്മ പറയുന്നത്. എന്നാൽ, മകളുടെ സന്തോഷം അതാണെങ്കിൽ അങ്ങനെ നടക്കട്ടെയെന്ന് കരുതി. പിന്നീട് ആദ്യമായി മകൾ സിനിമയിൽ അഭിനയിച്ചപ്പോൾ തീയേറ്ററിലിരുന്ന് കണ്ണ് നിറഞ്ഞുവെന്നും ജയശ്രീ പറഞ്ഞു.