ഏപ്രിൽ 26ന് റിലീസ്

ss

ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുമായി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ ഏപ്രിൽ 26ന് തിയേറ്റുകളിൽ .ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് നായികമാർ.

ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി വൻ താരനിര അണിനിരക്കുന്നു.കോമഡി എന്റർടെയ്നറാണ്.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവൻ തിരക്കഥ എഴുതുന്നു. അരവിന്ദന്റെ അതിഥികൾക്കുശേഷം രാജേഷ് രാഘവൻ രചന നിർവഹിക്കുന്ന ചിത്രമാണ്. ഛായാഗ്രഹണം സനു താഹിർ, കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് സംഗീത സംവിധാനം.ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അനൂപ് പദ്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, പി. ആർ. ഒ എ. എസ് ദിനേശ്.