ss

ഫെഫ്ക തൊഴിലാളി സംഗമം സ്വാഗത സംഘം ഓഫീസ് മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്തു. ഫെഫ്ക അംഗങ്ങൾക്കായി നടത്തുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ദേശീയ മാതൃകയാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
മന്ദിരത്തേക്കാൾ അംഗങ്ങളുടെ ആരോഗ്യത്തിന് ആണ് സംഘടന ശ്രമിച്ചതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി .ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.ഹൈബി ഈഡൻ എം, പി ,ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ, സിബി മലയിൽ,ഷാജി കൈലാസ്,എം പദ്മകുമാർ, ജോസ് തോമസ്, മെക്കാർട്ടിൻ,
എസ് എൻ സ്വാമി,എ കെ സാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ജിനു ഏബ്രഹാം സലാം ബാപ്പു, ബെന്നി പി. നായരമ്പലം, ആൻ്റണി പെരുമ്പാവൂർ ലിസ്റ്റിൻ സ്റ്റീഫൻ, സിയാദ് കോക്കർ, സന്ദീപ് സേനൻ എവർഷൈൻ മണി, ഇടവേള ബാബു, സണ്ണി ജോസഫ്, സുജിത്ത് വാസുദേവ്, കൊല്ലം വിജയകുമാർ, എം ബാവ, ഷിബു ജി സുശീലൻ,രാജേഷ് മാസ്റ്റർ, മനോജ് മാസ്റ്റർ, ദേവിക, ഷോബി തിലകൻ,ആർ. എച്ച് സതീശ്,ബെന്നി ആർട്ട് ലൈൻ, സനൽ കൂത്തു പറമ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മാർച്ച് 27നാണ് ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമം.