
ബ്ലെസിയുടെ ആടുജീവിതത്തിന് ഓസ്‌കാർ പുരസ്‌കാര ജേതാവ് എ.ആർ റഹ്‌മാൻ ഒരുക്കിയ ഹോപ്പ് ഗാനം പുറത്ത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരുക്കിയ ഗാനമാണ് ഹോപ്പ് ഗാനം. മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ ആശയവും വീഡിയോ ഡയറക്ഷനും ബ്ലെസിയാണ്. എ.ആർ റഹ്‌മാൻ അഞ്ച് ഭാഷകളിലായാണ് ഗാനം ഒരുക്കിയിട്ടുള്ളത്. റഫീഖ് അഹമ്മദ്, പ്രസൺ ജോഷി, വിവേക്, , ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആർ. റഹ്‌മാൻ, റിയാഞ്ജലി എന്നിവരാണ് വരികൾ. എ.ആർ റഹ്‌മാനും റിയാഞ്ജലിയുമാണ് ഹോപ്പ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജും അമല പോളും പ്രധാന വേഷങ്ങളിലെത്തുന്ന ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ .ആർ റഹ്‌മാനാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുക്കിയ ആടുജീവിതം മാർച്ച് 28ന് റിലീസ് ചെയ്യും. ആതിര ദിൽജിത്ത്