ss

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മേയ് 9ന് തിയേറ്ററുകളിൽ . ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ കോമഡി ചിത്രത്തിൽ അഞ്ജന ജയപ്രകാശ് ആണ് നായിക.കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്നു. മിഥുൻ മാനുവൽ തോമസ് രചന നിർവഹിക്കുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോ കേരള ഡിസ്ട്രിബ്യൂഷൻ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ഛായാഗ്രഹണം വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ .പി.ആർ,​ ഒ : ശബരി.