
വിചിത്രങ്ങളായ ഐതിഹ്യങ്ങളും കഥകളും നിറഞ്ഞ ക്ഷേത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. പല ക്ഷേത്രങ്ങളിലും അവിടത്തെ പ്രതിഷ്ഠ അല്ലെങ്കിൽ ആചാരം എന്നിവ വ്യത്യസ്തപ്പെട്ടിരിക്കുന്നു. അവയെ പ്രശസ്തമാകുന്നതും അത്തരം കാര്യങ്ങളാണ്. അത്തരത്തിൽ ചില പ്രത്യേകതയുള്ള ക്ഷേത്രമാണ് ദേവ്ജി മഹാരാജ് മന്ദിർ. മദ്ധ്യപ്രദേശിലെ മലാജ്‌പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഈ ക്ഷേത്രത്തിലെ പൗർണമി ദിനത്തിലെ പൂജയാണ് ഇവിടത്തെ പ്രത്യേകത. എല്ലാ മാസവും പൗർണമിയിൽ പ്രേതങ്ങളിൽ നിന്നും ദുരാത്മക്കളിൽ നിന്നും മുക്തി നേടാൻ ജനങ്ങൾ ഇവിടെ വരും. ഭൂതമേളയെന്നാണ് ഇതിനെ അറിയപ്പെടുന്നത്. പേത്രബാധ ഉണ്ടെന്ന് സംശയിക്കുന്നവർ അവരുടെ കെെപ്പത്തിയിൽ കർപ്പൂരം കത്തിച്ച് വയ്ക്കുന്നു. ഇങ്ങനെ ചെയ്താൽ തങ്ങളിൽ നിന്ന് ഭൂത, പ്രേതങ്ങൾ അകന്നുപോകുമെന്നാണ് വിശ്വാസം. പ്രേത ബാധകളെ അകറ്റാൻ നിരവധി സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഇവിടെ പൗർണമി ദിനത്തിൽ എത്താറുണ്ട്.