
കുറ്റ്യാടി: എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് പിടികൂടി കക്കട്ടിൽ, ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43), കുറ്റ്യാടി, കക്കട്ടിൽ, ചേരാപുരം പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരെയാണ് കുറ്റ്യാടി ചുരത്തിലെ തൊട്ടിൽ പാലം ചാത്തൻകോട്ട് നടയിൽ നിന്ന് തൊട്ടിൽപാലം പൊലീസും റൂറൽ എസ്.പിയുടെ സംഘവും ചേർന്ന് പിടികൂടിയത്. മൈസൂരിൽ നിന്ന് വാങ്ങിയ 96.680 ഗ്രാം എം .ഡി .എം .എയും 9.300ഗ്രാം കഞ്ചാവും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിൽപനക്കായി കൊണ്ട് വരുന്നതിനിടെയാണ് ഇവർ പിടിയിലാവുന്നത്. കോഴിക്കോട് ജില്ലയിലെ ക്വട്ടേഷൻ മയക്കു മരുന്ന് സംഘത്തിൽപെട്ടയാളാണ് സിറാജെന്ന് പൊലീസ് പറഞ്ഞു. നിരവധി വധശ്രമക്കേസുകളിലും ഇയാൾ പ്രതിയാണ്. നാട്ടിൽ ജീവകാരുണ്യ -സാമൂഹ്യ പ്രവർത്തനം നടത്തുന്നതിന്റെ മറവിലാണ് ലഹരി കച്ചവടം നടത്തിയിരുന്നത്. സജീർ ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെത്തി സിറാജിന്റെ കൂടെ ലഹരി കച്ചവടം നടത്തുകയായിരുന്നു. തൊട്ടിൽപാലം എസ്.ഐ എം പി.വിഷ്ണു സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, പി.ബിജു, എ.എസ്.ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, വി.സദാനന്ദൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.