chandran

പുതുക്കാട്: പച്ചളിപുറത്ത് മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി പുതുക്കാട് പൊലീസ് പിടികൂടി. പച്ചളിപ്പുറം കിഴക്കൂട്ട് വീട്ടിൽ ചന്ദ്രൻ എന്ന മോനു (48), കാവല്ലൂർ അയ്യഞ്ചിറ വീട്ടിൽ ആകർഷ് എന്ന അപ്പു (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 11ന് രാത്രി പള്ളിപ്പാമഠത്തിൽ ഗീത, ചീരമ്പത്ത് ബവിത, കഴക്കൂട്ട് ഷീജ പ്രദീപ് എന്നിവരുടെ വീട്ടിലാണ് ആക്രമണം നടത്തിയത്. സംഭവത്തിലെ ഒന്നും രണ്ടും പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എസ്.എച്ച്.ഒ, സജീഷ് കുമാർ എസ്.ഐ , വിനോദ്, ഗ്രേഡ് സി.പി.ഒ, സജീവ്, സി.പി.ഒമാരായ ശ്രീജിത്ത്, സിനേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു