
പള്ളിക്കത്തോട് : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ തൃശ്ശൂർ നമ്പ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടിൽ ഷംസിഖ് റഷീദിനെ (23) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ സ്വദേശിയായ യുവാവിനാണ് ഓൺലൈൻ ജോലിയിൽ നിന്ന് ദിവസം 8000 രൂപ സമ്പാദിക്കാമെന്ന് പറഞ്ഞ് ഇയാൾ വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. സന്ദേശത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് പലതവണകളായി 1.80 ലക്ഷം രൂപ നഷ്ടമായി. ശാസ്ത്രീയമായ പരിശോധനയിലാണ് ഷംസിഖിനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.