
ഉണ്ണി മുകുന്ദൻ,മഹിമ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു.
ശങ്കർ ശർമ്മ സംഗീതം പകർന്ന് ആർസി ഗാനരചന നിർവഹിച്ച് ആലപിച്ച " നേരം ഈ കണ്ണുകൾ നനയും..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഏപ്രിൽ 11ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
ബി .കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവരുടെ വരികൾക്ക്
ശങ്കർ ശർമ്മ സംഗീതം പകരുന്നു.എഡിറ്റർ-സംഗീത് പ്രതാപ്.
പി .ആർ . ഒ എ .എസ് ദിനേശ്.