championslegue

നിയോൺ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി. സ്വിറ്റ്‌സർലൻഡിലെ നിയോണിലാണ് ക്വാർട്ടർ ഫൈനലിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടുമെന്ന നറുക്കെടുപ്പ് നടന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡാണ് ക്വാർട്ടറിൽ എതിരാളികൾ. തുടർച്ചയായ മൂന്നാം സീസണിലാണ് ഇരുടീമും മുഖാമുഖം വരുന്നത്. മുൻ ചാമ്പ്യൻമാരായ ബാഴ്സലോണയ്ക്ക് ആദ്യകിരീടം ലക്ഷ്യമിടുന്ന പി.എസ്.ജിയാണ് എതിരാളികൾ. 14 വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ എത്തിയ ഇംഗ്ലീഷ് ക്ലബ് ആഴ്‌സനലിന് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കാണ് എതിരാളികൾ. മറ്റൊരു അത്‌ലറ്റിക്കോ മാഡ്രിഡും ബൊറൂഷ്യ ഡോർട്ട്‌മുണ്ടും തമ്മിൽ ഏറ്റുമുട്ടും.

ക്വാർട്ടർ ഷെഡ്യൂൾ

ആഴ്സനൽ - ബയേൺ മ്യൂണിക്ക്

അത്‌ലറ്റിക്കോ-ബൊറൂഷ്യ

റയൽ മാഡ്രിഡ് -മാൻ.സിറ്റി

പി.എസ്.ജി- ബാഴ്‌സലോണ

സെമി പോരാട്ടം

അത്‌ലറ്റിക്കോ/ബൊറൂഷ്യ - പി.എസ്.ജി/ബാഴ്സ

ആഴ്സനൽ/ബയേൺ-റയൽ/സിറ്റി

ക്വാർട്ടർ ഒന്നാം പാദം: ഏപ്രിൽ 9,10

ക്വാർട്ടർ രണ്ടാം പാദം: ഏപ്രിൽ 16,17

സെമി ഒന്നാം പാദം: ഏപ്രിൽ 30, മേയ്1

സെമി രണ്ടാം പാദം : മേയ് 7,8

ഫൈനൽ: ജൂൺ 1