cpm

ചെന്നൈ: തമിഴ്നാട്ടിൽ സി.പി.എം സ്ഥാനാർത്ഥികളെ തീരുമാനിച്ചു. മധുരയിൽ സിറ്റിംഗ് എം.പിയും എഴുത്തുകാരനുമായ സു. വെങ്കിടേശനും ദിണ്ടിഗലിൽ പാർട്ടി ജില്ലാ സെക്രട്ടറി ആർ. സച്ചിദാനന്ദനും മത്സരിക്കും. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇത്തവണയും സി.പി.എം മത്സരിക്കുന്നത്.

കോയമ്പത്തൂർ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കണമെന്നായിരുന്നു സി.പി.എമ്മിന്റെ ആവശ്യം. എന്നാൽ തുടർ ചർച്ചകൾക്ക് ശേഷം ഡി.എം.കെ കോയമ്പത്തൂർ സീറ്റ് എടുത്തു. പകരം ദിണ്ടിഗൽ നൽകി. സി.പി.എമ്മിനും ഇടത് പാർട്ടികൾക്കും സ്വാധീനമുള്ള ദിണ്ടിഗലിൽ ഡി.എം.കെ പിന്തുണയോടെ ജയിക്കാമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.