
റോം: മെഡിറ്ററേനിയൻ കടലിൽ അനധികൃത കുടിയേറ്റ ബോട്ട് മുങ്ങി കുട്ടികളടക്കം 60 പേർ മരിച്ചു. ലിബിയയിൽ നിന്ന് കഴിഞ്ഞ ആഴ്ച പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇറ്റലിയോ മാൾട്ടയോ ആയിരുന്നു ലക്ഷ്യസ്ഥാനമെന്ന് കരുതുന്നു. ഇറ്റാലിയൻ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ 25 പേരെ രക്ഷിച്ചു. കഴിഞ്ഞ വർഷം അനധികൃത കുടിയേറ്റ ശ്രമത്തിനിടെ 2,500 പേർ മെഡിറ്ററേനിയൻ കടലിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തെന്ന് യു.എൻ പറയുന്നു. ഇക്കൊല്ലം ഇതുവരെ 226 പേരാണ് കടലിൽ കാണാതാവുകയോ മുങ്ങിമരിക്കുകയോ ചെയ്തത്. 5,968 അഭയാർത്ഥികളാണ് മെഡിറ്ററേനിയൻ കടൽ വഴി ഇക്കൊല്ലം ഇതുവരെ ഇറ്റലിയിലെത്തിയത്.