
ചെന്നൈ: റപേംപ്രൈം വോളിബാൾ ലീഗിൽ അഹമ്മദാബാദ് പ്ലേ ഓഫ് സാധ്യത നിലർത്തി. സൂപ്പർ 5ലെ മൂന്നാം മത്സരത്തിൽ ഡൽഹി തൂഫാൻസിനെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ്തീ പ്രതീക്ഷ നിലനിർത്തിയത്. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ച് സെറ്റ് പോരിലായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ ജയം. സ്‌കോർ: 15–10, 11–15, 10–15, 15–12, 18–16. അംഗമുത്തുവാണ് കളിയിലെ താരം.
അവസാന കളിയിൽ ഞായറാഴ്ച കാലിക്കറ്റ് ഹീറോസാണ് അഹമ്മദാബാദിന്റെ എതിരാളി. ആദ്യ രണ്ട് കളിയും അഹമ്മദാബാദ് തോറ്റിരുന്നു. മൂന്നാം മത്സരം കളിച്ച ഡൽഹിയുടെ ആദ്യ തോൽവിയാണ്.
ഇന്ന് (ശനി) വൈകിട്ട് 6.30ന് മുംബൈ മിറ്റിയോഴ്സ് ബംഗളൂരു ടോർപ്പിഡോസിനെ നേരിടും.