pic

ന്യൂഡൽഹി: സൊമാലിയൻ തീരത്ത് ബംഗ്ളാദേശ് കപ്പൽ തട്ടിയെടുക്കാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ നാവികസേന തകർത്തു. മൊസംബിക്കിൽ നിന്ന് യു.എ.ഇയിലേയ്ക്ക് പോയ എം.വി. അബ്ദുള്ളയെന്ന കപ്പലാണ് റാഞ്ചാൻ ശ്രമിച്ചത്.കപ്പലിൽ നിന്ന് സന്ദേശം ലഭിച്ചതി​നെത്തുടർന്ന് നാവികസേനയുടെ കപ്പൽ ബുധനാഴ്ച സ്ഥലത്തെത്തി കപ്പലിനെ മോചിപ്പിച്ചതായി നാവികസേന അറിയിച്ചു. ബന്ദികളാക്കിയ ബംഗ്ളാദേശി സ്വദേശികളെയും മോചിപ്പിച്ചു.