തിരുവനന്തപുരം: ഗവ.എൽ.പി.എസ് മൺവിളയിലെ വാർഷികാഘോഷവും പഠനോത്സവവും പ്രകൃതി 2024 എന്ന പേരിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന ഡബ്ലിയു.ഡബ്ലിയു.എഫ് കേരള ഘടകത്തിന്റെ ഫോട്ടോഗ്രഫി പ്രദർശനത്തിന്റെ ഉദ്ഘാടനം മൺവിള ഗവ ഐ.ടി.ഐ പ്രിൻസിപ്പൽ സി.എസ്.സുഭാഷ് നിർവഹിച്ചു. വാർഷികാഘോഷ സമ്മേളനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദമയന്തി അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക വി.വിദ്യ, മുൻ പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ സെവേരിയോസ്, മുൻ കൗൺസിലർ സുനിചന്ദ്രൻ, വികസന സമിതി അംഗങ്ങളായ സുരേഷ്‌കുമാർ,മുരുകേശൻ തുടങ്ങിയവർ പങ്കെടുത്തു.