
ഇൻസ്റ്റ ഗ്രാം റീൽസ് വീഡിയോയിലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ ഗ്ലാമർ ചിത്രങ്ങൾ കണ്ടു രാംഗോപാൽ വർമ്മയുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. രാംഗോപാൽ വർമ്മയുടെ പേഴ്സണൽ ഫോട്ടോ ഗ്രാഫറായ യശ്വന്ത് ഗൗഡ് ആണ് ശ്രീലക്ഷ്മി സതീഷിന്റെ (ആരാധ്യ ദേവി) ചിത്രങ്ങൾ പകർത്തിയത്. യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രാഫിയിലൂടെ ആരാധ്യദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഞങ്ങൾക്കൊപ്പം സാരി എന്ന ചിത്രത്തിലും ആരാധ്യ കരാർ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഈ ഫോട്ടോ ഷൂട്ട് നടത്തിയത് യശ്വന്ത് ആണ്. ആരാധ്യയുടെ ഗ്ലാമർ ചിത്രം എക്സിൽ പങ്കുവച്ച് രാംഗോപാൽ വർമ്മ ട്വിറ്റ് ചെയ്തു.
ഇതിന് പിന്നാലെ തന്റെ പുത്തൻഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രീലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം പേജിലും പപങ്കുവച്ചു. ചിത്രങ്ങൾകക് അഭിനന്ദനങ്ങൾക്കൊപ്പം നെഗറ്റീവ് കമന്റുകളും ലഭിക്കുന്നുണ്ട്.
ആരാധ്യ നായികയായി എത്തുന്ന സാാരി സംവിധാനം ചെയ്യുന്നത് ഫോട്ടോ ഗ്രാഫറായ ആഘോഷ് വൈഷ്ണവം ആണ്. ആർജിവിയും ആർ വി ഗ്രൂപ്പിൽ ചേർന്നാണ് നിർമ്മിക്കുന്ന ചിത്രം അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.
സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ പുതിയ മാറ്റങ്ങളും ആരാധ്യ ദേവി എന്ന പേരിൽ ആരംഭിച്ച ഇൻസ്റ്റഗ്രാമിൽ താരം പങ്കു വച്ചിട്ടുണ്ട്. രാംഗോപാൽ വർമ്മയുമായി ഡേറ്റ് ചെയ്തോ എന്ന ആരാധകന്റെ ചോദ്യത്തിന്, ഇതു കണ്ടാൽ അദ്ദേഹം ഇപ്പോൾ പൊട്ടിച്ചിരിക്കുമെന്നായിരുന്നു നടിയുടെ മറുപടി.ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറും മോഡലുമായ ശ്രീലക്ഷ്മി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്.
ശ്രീലക്ഷ്മിയെ സിനിമയിലേക്ക് രാംഗോപാൽ വർമ്മ ക്ഷണിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.